കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കാളകെട്ടി അടിവാരത്ത്, റോഡിരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ കാറിടിച്ച് അപകടം . മൂന്നു പേർക്ക് പരിക്ക് പറ്റി . ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം സംഭവിച്ചത് . അച്ഛനും രണ്ട് മക്കളും റോഡരികിൽ ബൈക്ക് നിർത്തി സംസാരിച്ചുകൊണ്ടിരിക്കവേ , അതേ ദിശയിൽ വന്ന കാർ , ബൈക്കിന്റെ പിറകിൽ നിന്നും ഇടിക്കുകയായിരുന്നു .
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ ഉണ്ടായിരുന്ന മൂന്ന് പേരും റോഡിലേക്ക് തെറിച്ചു വീണു. വീഴ്ചയിൽ പരിക്കേറ്റ അവരെ കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്നത് ഒരു വയോധികൻ ആയിരുന്നു. ഓട്ടത്തിടെ ഡ്രൈവറുടെ ബിപി കൂടുകയും, വാഹനതിന്റെ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയുമായിരുന്നു എന്നാണ് അറിയുന്നത് .