അതേ സമയം വിവാദമായ പോറ്റിയേ കേറ്റിയേ പാരഡി? ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കത്ത് നല്‍കി. പാട്ട് നീക്കണം എന്ന പൊലീസ് നിര്‍ദേശത്തിനെതിരെയാണ് വിഡി സതീശന്റെ കത്ത്. കോടതിയുടെ നിര്‍ദേശം ഇല്ലാത്ത സാഹചര്യത്തില്‍ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. പാട്ട് നവമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ മെറ്റ, യുട്യൂബ് കമ്പനികളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
പോറ്റിയെ കേറ്റിയെ പാരഡിഗാനം നിരോധിച്ചാല്‍ നിരോധിച്ചവന്റെ വീടിന്റെ മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോയി പാടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സ്വര്‍ണം കക്കുന്നതാണ് തെറ്റെന്നും കട്ടവരെ കുറിച്ച് പാട്ട് പാടുന്നത് തെറ്റ് അല്ലെന്നും ഇതുമായി ബന്ധപ്പെട്ട് ജി സുധാകരന്റെ പോസ്റ്റ് ഉണ്ടെന്നും അത് തന്നെയാണ് പറയാന്‍ ഉള്ളതെന്നും കക്കുമ്പോള്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.


