കോട്ടയത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. എറണാകുളം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. നാലുപേർക്ക് നിസ്സാരമായി പരിക്കുകൾ ഉണ്ട്.
കറുകച്ചാലില്‍ നിന്ന് കോട്ടയത്തേക്ക് പോയ കാറാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമല്ല. ഒരാള്‍ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.


