വാഴൂർ :ഗവൺമെൻറ് ഹൈസ്കൂളിലെ ഒന്നാം ക്ലാസു മുതൽ 7 ക്ലാസു വരെ പഠിയ്ക്കുന്ന കുട്ടികൾക്ക് രാവിലെ സ്കൂളിൽ നിന്ന് വിവിധ തരത്തിലുള്ള പ്രഭാത ഭക്ഷണം നൽകുന്നതിൻ്റെ തുടക്കം കുറിച്ചു.ജില്ലാ പഞ്ചായത്തിൻ്റെ നടപ്പു സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തു മെമ്പർ അഡ്വ. അഭിലാഷ് ചന്ദ്രൻ നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രൊഫ. എസ് പുഷലാദേവി, ബ്ലോക്ക് മെമ്പർ വി പി റെജി, വാർഡ് മെമ്പർ വി എൻ മനോജ്,മെമ്പർ ശ്രീകാന്ത് പി തങ്കച്ചൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് മിനി എം,അധ്യാപക പ്രതിനിധികളായ ലാൽ വർഗീസ്, ശ്രീജിത് എം എസ്, പിടിഎ കമ്മറ്റി അംഗങ്ങളായ ബിന്ദു അനിൽകുമാർ, ശരണ്യ പ്രസാദ്, അഡ്വ .അജിത തുടങ്ങിയവർ പങ്കെടുത്തു.