Assembly elections: ജനസാഗരമായി ഡോ. എൻ. ജയരാജിന്റെ പര്യടനം; കർഷകരുടെ സ്നേഹക്കരുത്തറിഞ്ഞ് എൽഡിഎഫ് കുതിപ്പ്

0

 കങ്ങഴ: ചുവപ്പൻ കൊടിതോരണങ്ങളും ആവേശമുയർത്തുന്ന ആർപ്പുവിളികളും നാടിന്റെ കാർഷിക സമൃദ്ധിയും ഒത്തുചേർന്നപ്പോൾ കാഞ്ഞിരപ്പള്ളി എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. എൻ. ജയരാജിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് കങ്ങഴയിൽ ഉജ്ജ്വല തുടക്കം. വികസനത്തുടർച്ചയുടെ സന്ദേശവുമായി എത്തിയ തങ്ങളുടെ ജനനായകനെ കാർഷിക വിളകളും പൂമാലകളുമായാണ് വോട്ടർമാർ നെഞ്ചിലേറ്റിയത്.

കർഷകരുടെ 'മണ്ണറിയുന്ന' നായകന് ഹൃദ്യമായ വരവേൽപ്പായിരുന്നു ലഭിച്ചത്. നിയമസഭയിൽ തങ്ങളുടെ വിശ്വസ്ത ശബ്ദമായ ഡോ. എൻ. ജയരാജിനെ വരവേൽക്കാൻ കർഷകർ കരുതിവെച്ചത് തങ്ങളുടെ അധ്വാനത്തിന്റെ ഫലങ്ങളായിരുന്നു. മാമ്പഴവും വാഴക്കുലയും തണ്ണിമത്തനും ഉൾപ്പെടെയുള്ള നാടൻ വിളകൾ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്നേഹോപഹാരമായി നിറഞ്ഞു.



 മുതിർന്നവർക്കൊപ്പം കുരുന്നുകളും പൂമാലകളുമായി തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥിയെ കാത്തുനിന്നത് പ്രചാരണത്തിന് ഹൃദ്യമായ കാഴ്ചയായി.



മുതിർന്നവർക്കൊപ്പം  കൊച്ചുകുട്ടികളും പൂമാലകളുമായി തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർഥിയെ കാത്തുനിന്നത് ശ്രദ്ധേയമായ കാഴ്ചയായിരുന്നു."എന്നെ കാത്തുനിൽക്കുന്ന ഈ കുട്ടിക്കൂട്ടങ്ങളാണ് ഏറ്റവും വലിയ സംതൃപ്തി നൽകുന്ന കാഴ്ച. കഴിഞ്ഞ പത്ത് വർഷ കാലം സർക്കാർ മണ്ഡലത്തിൽ നടത്തിയ   വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ജനം ആഗ്രഹിക്കുന്നതെന്ന്  ഡോ. എൻ. ജയരാജ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 8-ന് കങ്ങഴ ഇലക്കാട് വെച്ച് സി.പി.ഐ (എം) വാഴൂർ ഏരിയ സെക്രട്ടറി വി.ജി. ലാൽ പര്യടനം ഉദ്ഘാടനം ചെയ്തു.ഇരുചക്ര വാഹന റാലിയുടെ അകമ്പടിയോടെ ഇലക്കാട് നിന്ന് ആരംഭിച്ച് പരുത്തിമൂട്, ശ്രായിപ്പള്ളി, പൊന്തങ്കൽ, കാഞ്ഞിരപ്പാറ, കാനം, പഴുക്കാകുളം, പരിയാരം, ഇടയിരിക്കപ്പുഴ, കൊറ്റൻചിറ, കാരമല, ചാരംപ്പറമ്പ്, പത്തനാട്, ഇടയപ്പാറ, അമ്പലത്തിനാംകുഴി എന്നിവിടങ്ങളിലെ ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചയോടെ പര്യടനം മുണ്ടത്താനത്ത് സമാപിച്ചു.മുണ്ടത്താനത്തെ സമാപന സമ്മേളനത്തിന് പത്തനാട് കൈലാസനാഥ ഫ്യൂഷൻ കൈകൊട്ടിക്കളി സംഘം അവതരിപ്പിച്ച വീരനാട്യം മിഴിവേകി.

ഉച്ചയ്ക്ക് ശേഷം വെള്ളാവൂർ പഞ്ചായത്തിൽ പ്രവേശിച്ച പര്യടനത്തിനും ആവേശം നിറഞ്ഞ വൻ വരവേൽപ്പാണ് ലഭിച്ചത്. ഏഴാംമൈൽ, കാരയോഗകുന്ന്, മടുക്ക, മണിമല, മൂങ്ങാനി, കോത്തലപ്പടി, കല്ലംമാക്കൽ, ഏറത്തു വടകര, വെള്ളാവൂർ, താഴത്തുവടകര, കുളത്തൂർമൂഴി, പായികുഴി തുടങ്ങി ഇരുപതോളം കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം രാത്രി വൈകി പൊട്ടകുളത്ത് ആദ്യദിന പര്യടനം സമാപിച്ചു. ഏപ്രിൽ ഒന്ന് വരെയാണ് സ്ഥാനാർത്ഥിയുടെ മണ്ഡല പര്യടനം ക്രമീകരിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !