അതിനുമുൻപും ശേഷവും ഇത്രയും അധികം വോട്ടുകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടാൻ വേറെ ഒരു ബിജെപി സ്ഥാനാർഥിക്കുമായിട്ടില്ല.നിലവിൽ വാഴൂർ പഞ്ചായത്ത് മെമ്പറാണ് മനോജ്.മികച്ച പഞ്ചായത്ത് മെമ്പർക്കുള്ള സംസ്ഥാനതല പുരസ്കാരം മുതൽ നിരവധി അംഗീകാരങ്ങൾ മനോജിന് പൊതുപ്രവർത്തനരംഗത്ത് ലഭിച്ചിട്ടുണ്ട്.സാധാരണക്കാരിൽ സാധാരണക്കാരൻ എന്നതും,പൊതുരംഗത്തെ സൗമ്യമായ നിറസാന്നിധ്യമെന്നതും മത,ജാതി സമവാക്യങ്ങൾ അനുകൂലം എന്നതുമാണ് ഹിന്ദു ഭൂരിപക്ഷ മണ്ഡലമായ കാഞ്ഞിരപ്പള്ളിയിൽ മനോജിനെ സ്വീകാര്യനാക്കിയത്.
എന്നാൽ എംഎൽഎ ഡോക്ടർ എൻ,ജയരാജിനും അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് മുൻപിൽ മനോജ് തിരഞ്ഞെടുപ്പിൽ നിഷ്പ്രഭനാവുകയായിരുന്നു.ഇത്തവണ വി എൻ മനോജിനൊപ്പം കേന്ദ്രമന്ത്രി ജോർജ് കുര്യന്റെയും പേരാണ് ബിജെപി ക്യാമ്പിൽ നിന്നും ഉയർന്നു കേൾക്കുന്നത്.നിലവിൽ വാഴൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പറാണ്.
Cred: Chirakkadavu News




