വാഴൂർ: എൽഡിഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം വികസന സന്ദേശ യാത്ര കൊടുങ്ങൂർ കവലയിൽ സമാപിച്ചു. സമാപന സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. പി എം ജോൺ അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ സർക്കാർ നടത്തിയ സമാനതകൾ ഇല്ലാത്ത വികസന സന്ദേശം പൊതുജനങ്ങളുമായി പങ്കുവെച്ച് ആയിരുന്നു രണ്ടുദിവസം നീണ്ടുനിന്ന യാത്ര. മണ്ഡലത്തിലെ വികസനത്തെ പറ്റി ജാഥാ ക്യാപ്റ്റൻ ഡോ. എൻ ജയരാജ് എംഎൽഎ വിവിധ കേന്ദ്രങ്ങളിൽ വിശദീകരിച്ചു.
നേതാക്കളായ ഗിരീഷ് എസ് നായർ, വി ജി ലാൽ, എ എം മാത്യു ആനിത്തോട്ടം, ബി സുരേഷ് കുമാർ,ഷമീം അഹമ്മദ്, മോഹൻ ചേന്നംകുളം, സി ജി ജ്യോതിരാജ്, സുമേഷ് ആൻഡ്രൂസ്, പി എ താഹ, ഷമീർ ഷാ, കെ ബിബിൻ, ജോസ് മടുക്കക്കുഴി, ടി എച്ച് റസാക്ക്, എം എ ഷാജി, ഡി ബൈജു, ബി ഗൗതം എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു




