വാഴൂർ: മേജർ കൊടുങ്ങൂർ ദേവീക്ഷേത്രത്തിന്റെ വടക്കേ നടയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പൂജാ സാധനങ്ങൾ വിൽക്കുന്ന രാജീവിന്റെ കടയ്ക്ക് ഇന്ന് വെളുപ്പിനെ തീപിടിച്ചു. എണ്ണ ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തി നശിച്ചു.
നിരവധി നിലവിളക്കുകളും തീയിൽ ഉരുകി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പാമ്പാടിയിൽ നിന്നും, കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്. ഈ കടയോട് ചേർന്ന് സൗണ്ട് ആൻഡ് ലൈറ്റിംഗ് ഉപകരണങ്ങളും മറ്റും പ്രവർത്തിക്കുന്ന കടയുണ്ടായിരുന്നു. ആ കടയിലേക്ക് തീ പടരാതിയിരുന്നതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.




