തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 880 രൂപ വർധിച്ച് 1,05,560 രൂപയായി.ഗ്രാമിന് 110 രൂപയാണ് ഇന്നത്തെ വർധന. ഇതോടെ ഒരു ഗ്രാം സ്വർണം 13,195 രൂപയ്ക്കാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്.ഇന്നലെ രാവിലെ 200 രൂപയും വൈകുന്നേരം 840 രൂപയും വർധിച്ചതിന് പിന്നാലെയാണ് ഇന്നും വില കയറിയത്.
ജൂൺ 25ന് ഉണ്ടായ സമീപകാലത്തെ ഏറ്റവും വലിയ ഇടിവിന് ശേഷം തുടർച്ചയായി മൂന്നാം ദിവസമാണ് വില ഉയരുന്നത്.ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ നിലവാരവുമാണ് വില വർധനയ്ക്ക് കാരണം. ജൂൺ 25ലെ ഇടിവ് ഉപഭോക്താക്കൾക്ക് ആശ്വാസമായെങ്കിലും പിന്നീട് വീണ്ടും കയറ്റം തന്നെ.



