പാലാ: പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയ സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ മൃതദേഹം കണ്ടെടുത്തു.പാലാ വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയൻ, 24, ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. പാലത്തിൽ ബാഗും ഫോണും ഉപേക്ഷിച്ച നിലയിൽ കണ്ടതോടെ സമീപവാസികൾ പോലീസിൽ വിവരമറിയിച്ചു.
തുടർന്ന് പാലാ ഫയർഫോഴ്സ്, കോട്ടയത്ത് നിന്നുള്ള സ്കൂബ ടീം, ഈരാറ്റുപേട്ടയിലെ സന്നദ്ധ പ്രവർത്തകർ എന്നിവർ ചേർന്ന് രണ്ടു മണിക്കൂർ തിരച്ചിൽ നടത്തി മൃതദേഹം കണ്ടെടുത്തു.ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പാലാ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.