വാഴൂർ: "വാഴൂരിന്റെ ഗ്രാമപ്രദേശങ്ങൾ ഇരുട്ടിൽ" എന്ന Vazhoor24x7 വാർത്തയ്ക്ക് ഫലം. വഴിവിളക്കുകൾ കത്താത്തതിനെതിരെ നാട്ടുകാർ ഉന്നയിച്ച ശക്തമായ ആവശ്യത്തെ തുടർന്ന് വാഴൂർ ഗ്രാമപഞ്ചായത്ത് 18 വാർഡുകളിലും നടപടി ആരംഭിച്ചു.നാലാം വാർഡിൽ പൂർണ്ണമായും വഴിവിളക്കുകൾ സ്ഥാപിച്ചു.
Also Read-- കഴിഞ്ഞ ദിവസത്തെ വാർത്ത: വാഴൂർ ഗ്രാമപ്രദേശങ്ങൾ ഇരുട്ടിൽ; വഴിവിളക്കുകൾ കത്താതെ നാട്ടുകാർ ദുരിതത്തിൽ രണ്ടാം വാർഡിൽ വൈസ് പ്രസിഡന്റും മെമ്പറുമായ മനോജ് ചാക്കോയുടെ നേതൃത്വത്തിൽ എല്ലാ മുക്കിലും മൂലയിലും ലൈറ്റുകൾ തെളിയിക്കാനുള്ള ജോലികൾ പുരോഗമിക്കുന്നു.
18 വാർഡുകളിലും യുദ്ധകാലാടിസ്ഥാനത്തിലാണ് പണികൾ. കത്താതെ കിടക്കുന്ന ബൾബുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനൊപ്പം, ലൈറ്റുകൾ ഇല്ലാതിരുന്ന സ്ഥലങ്ങളിൽ പുതിയ പോസ്റ്റുകളും ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. നാട്ടുകാരുടെ ദുരിതം പരിഹരിക്കാനുള്ള പഞ്ചായത്തിന്റെ അടിയന്തര ഇടപെടലിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.



