വാഴൂർ: വായനയുടെ സംസ്കാരം വളർത്താൻ KSSPU വാഴൂർ ബ്ലോക്ക് കമ്മിറ്റി വാഴൂർ ഗവ. ഹൈസ്കൂളിൽ വായനമൂല ഒരുക്കി.സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനവും ചടങ്ങോടൊപ്പം നടത്തി.KSSPU ഭാരവാഹികൾ സ്കൂളിന് ഷെൽഫും പുസ്തകങ്ങളും കൈമാറി. KSSPU ബ്ലോക്ക് സെക്രട്ടറി പി.കെ. കുരുവിള ഉദ്ഘാടനം നിർവഹിച്ചു.
ഹെഡ്മിസ്ട്രസ് അശ്വതി കെ.ഐ അധ്യക്ഷത വഹിച്ചു.ഒ.എം. അബ്ദുൾ കരീം, സി.ആർ. സുരേഷ്, ബിന്ദു അനിൽ, സുനിത ഇ.ബി, ശ്രീജിത് എം.എസ്, അശ്വതിമോൾ, ശ്രുതി, വി.പി. പുരുഷോത്തമൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.വിദ്യാർത്ഥികൾക്കിടയിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി സ്കൂളിൽ നല്ല സ്വീകാര്യത നേടി.