ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ. ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിക്ക് അയവ് വന്ന സാഹചര്യത്തിലാണ് നടപടി.കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചർച്ച നടത്തി. എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
വാണിജ്യ സിലിണ്ടറിന് പുറമെ ഗാർഹിക സിലിണ്ടർ വിലയിലും മാറ്റമുണ്ടാകുമെന്നാണ് സൂചന. പുതുക്കിയ വില ഉടൻ പ്രഖ്യാപിക്കും. അന്തിമ തീരുമാനം എണ്ണക്കമ്പനികളുമായുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും.ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറി മേഖലയ്ക്ക് ആശ്വാസമാകും വാണിജ്യ സിലിണ്ടർ വില കുറവ്.