Vazhoor24x7 Special Reporter | 09-06-2026 By: Ratheesh Kumar
വാഴൂർ: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. എന്താണ് റെഡ് അലർട്ട്? 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിതീവ്ര മഴ (Extremely Heavy Rainfall). കുറഞ്ഞ സമയം കൊണ്ട് വലിയ മഴ പെയ്യാൻ സാധ്യതയുണ്ട്.
മറ്റ് ജില്ലകളിലെ മുന്നറിയിപ്പ്:ഓറഞ്ച് അലർട്ട്: മലപ്പുറം, വയനാട് - ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ
മഞ്ഞ അലർട്ട്: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് - ഒറ്റപ്പെട്ട ശക്തമായ മഴഅപകട സാധ്യതകൾ:മലവെള്ളപ്പാച്ചിൽ & മിന്നൽ പ്രളയം - കുറഞ്ഞ സമയം കൊണ്ട് വലിയ മഴ പെയ്താൽനഗരങ്ങളിൽ വെള്ളക്കെട്ട് - താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതമണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ - മഴ തുടർന്നാൽ മലയോര മേഖലകളിൽ അപകടം
ജാഗ്രത നിർദേശം:
കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പൊതുജനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾക്കും അതീവ ജാഗ്രത നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കുക.
Source: IMD Kerala
.jpg)



