സോഷ്യൽ മീഡിയയിലെ കപട സദാചാരം - ഒരു മലയാളിയുടെ ചോദ്യം- ആരാണ് യഥാർത്ഥ ദരിദ്രർ? മരണശേഷം മാത്രം ഉണരുന്ന നമ്മുടെ മനസ്സാക്ഷി

0



Vazhoor24x7 | 2026 ജൂൺ 29,  l By:  സുധീഷ് വെള്ളാപ്പള്ളി l Opinion

ആരാണ് ദരിദ്രർ?  ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ ദരിദ്രൻ സോഷ്യൽ മീഡിയയിൽ ജീവിക്കുന്നവരാണ്. അവർക്ക് ആരെങ്കിലും മരണപ്പെട്ടെങ്കിൽ മാത്രമേ ദരിദ്രർ എന്ന് പറയാനും, സഹതപിക്കാനും, പിന്തുണ കൊടുക്കാനും, സ്നേഹിക്കാനും, കമൻറ് ഇടാനും പറ്റുകയുള്ളൂ. അവർക്ക് നന്മയുടെ ഒരു തിരി വെളിച്ചമില്ല. അവർക്ക് ആരോടും അറ്റാച്ച്മെന്റുകൾ ഇല്ല. ആരോടും പ്രത്യേക മമതയില്ല. എല്ലാം മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ട നാടകം മാത്രം. ആ നാടകത്തിൽ ചില കഥാപാത്രങ്ങൾ ആയി ജീവിക്കുന്നു എന്നതുമാത്രം. അതല്ലേ മലയാളി.

പ്രിയ സുഹൃത്തുക്കളെ... ഈ ഭൂമിയിൽ നിന്ന് ജീവിതത്തിൻറെ നല്ല ഭാഗങ്ങൾ അനുഭവിക്കണമെന്ന് ആഗ്രഹിച്ചതും, ഈ ഭൂമി എന്താണെന്ന് അറിയാൻ വയ്യാത്തവരുമായ കുട്ടികൾ ഉൾപ്പെടെ കഴിഞ്ഞദിവസം മരണപ്പെട്ടു, അവർക്ക്, അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

 ഞാൻ പറഞ്ഞു വരുന്നത് സോഷ്യൽ മീഡിയകളിൽ അതിനെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുകയാണ്. ചിലരതിനെ ആഘോഷിക്കുകയാണ്. ചിലർ  റീച്ച് കൂട്ടാൻ വേണ്ടി വെമ്പൽ പെടുകയാണ്. അങ്ങനെ.. അങ്ങനെ.. അങ്ങനെ പലതും. സോഷ്യൽ മീഡിയയിൽ എഴുതിയ ചിലരുടെ വരികൾ ഇങ്ങനെയാണ്- അവർക്കൊന്നു പറയാമായിരുന്നു, തുറന്നു സംസാരിക്കാമായിരുന്നു, അയൽപക്കത്ത് ഉള്ളവരോട് പറയാമായിരുന്നു. ആരോടെങ്കിലും ഒക്കെ പറയാമായിരുന്നു, ആരെങ്കിലുമൊക്കെ സഹായിക്കുമായിരുന്നു, ബുദ്ധിമോശം അല്ലേ ചെയ്തത് ?  മലയാളികളെ നമ്മൾ ഇതോർത്ത് തലകുനിക്കേണ്ടി വരില്ലേ?  തലകുനിക്കേണ്ടി വന്നില്ലേ ? 

 പ്രിയ സോഷ്യൽ മീഡിയ സുഹൃത്തുക്കളെ, അവർ ആരോടാണ് അത് പറയേണ്ടത്  ? ആരു കേൾക്കും ?  ആര് പരിഹരിക്കും ?  ഞാനും എൻറെ മക്കളും ഭാര്യയും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. നിങ്ങളെന്നെ സഹായിക്കുമോ ?  എന്ന് ചോദിച്ചാൽ കപടവാദികളായ മലയാളികൾ പുച്ഛിക്കുകയല്ലേ ഉള്ളൂ.  മരണശേഷം ഒരാളുടെ, അയാളുടെ കുടുംബത്തിൻറെ ദുഃഖത്തിൽ...  പറഞ്ഞാൽ മതിയായിരുന്നു. ഞാൻ ചെയ്യുമായിരുന്നു, സംസാരിക്കുമായിരുന്നു,എന്നൊക്കെ പറയാനുള്ള ഒരു ഉളുപ്പ് ഉണ്ടല്ലോ ! നിങ്ങളുടെ മനസാക്ഷിയോട് നിങ്ങൾ ചോദിക്കണം.

 നമ്മുടെ ചുറ്റുവട്ടത്തുള്ള എത്രപേരുടെ വിഷയങ്ങളിൽ നിങ്ങൾ ഇടപെടുന്നുണ്ട്?   എത്രപേരുടെ ബുദ്ധിമുട്ടുകൾ നിങ്ങൾ കാണുന്നുണ്ട് ?  അവർ ഭക്ഷണം കഴിച്ചോ?  അവർ നല്ല വസ്ത്രം ?  അവരുടെ വീട്ടിൽ എന്തെങ്കിലും വിഷയം ഉണ്ടോ?  അവരുടെ മുഖഭാവം കണ്ടിട്ട് എന്തെങ്കിലും വ്യത്യാസം ഉണ്ടോ ?  അവരോട് ചോദിച്ചാൽ കുഴപ്പം ആകുമോ?  അല്ലെങ്കിൽ ഒന്ന് ചോദിച്ചു നോക്കാം. അല്ലേ മനസ്സ് തുറന്നു ഒന്ന് അവരെ ചിരിച്ചു കാണിക്കാം  എന്ന് ചെയ്യാൻ പറ്റാത്ത ഒരുപറ്റം സോഷ്യൽ മീഡിയ വാദികൾ ചുമ്മാ കടന്ന് തള്ളി തള്ളി മറിക്കുകയല്ലേ സത്യം!



 മരണശേഷം ആണോ നിങ്ങൾക്ക് ഇത്തരത്തിൽ, മലയാളികൾക്ക് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ട്,  മരണപ്പെട്ടവരുടെ പ്രശ്നങ്ങളിൽ ആഴ്ന്നിറങ്ങി പ്രശ്നമുണ്ടെന്ന് തോന്നുന്നത് ?  തൊട്ടടുത്ത അയൽക്കാരനെ തിരിഞ്ഞുനോക്കാൻ മേലാത്ത, ചിരിച്ചു കാണിക്കാൻ മേലാത്ത, മേലാത്തവർ, സോഷ്യൽ മീഡിയയിൽ തൊട്ടടുത്തുള്ളവനെ ഫ്രണ്ട് ആക്കിയിട്ട് ലൈക്ക് കൊടുത്ത്   ഞാൻ നിന്റെ സുഹൃത്താണ് അല്ലെങ്കിൽ നിൻറെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരുന്നു എന്ന് വരുത്തി തീർക്കുകയല്ലേ ചെയ്യുന്നത്.

കഷ്ടം! നമ്മൾ നമ്മളോട് തന്നെ ഇങ്ങനെയുള്ള ചില ചോദ്യങ്ങൾ ചോദിക്കണം. എന്നിട്ട് സോഷ്യൽ മീഡിയയിൽ വന്നിട്ട് വലിച്ച് അലറി പറ. അല്ലാതെ മരണശേഷം ആഘോഷം, ദുഃഖം പങ്കിടുന്ന, സഹായിക്കാമെന്ന് പറയുന്ന ആ കപട സദാചാരം മാറ്റിവയ്ക്ക് . (സോഷ്യൽ മീഡിയയിൽ വന്ന ചില കുറിപ്പുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട ലേഖനം)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !