വാഴൂർ: വാഴൂർ പാറാംതോട് ഭാഗത്ത് കഞ്ചാവ് മാഫിയ നാട്ടുകാരെ ആക്രമിച്ച സംഭവത്തിൽ രാസലഹരി എത്തിച്ച 2 പ്രതികളെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.പുളിക്കൽ കവല സ്വദേശി സനു, കൊടുങ്ങൂർ പാണാപുഴ സ്വദേശി രമേശ് എന്നിവരാണ് പിടിയിലായത്.
വാഴൂർ ഭാഗത്ത് രാസലഹരി എത്തിക്കുന്ന സംഘവുമായുള്ള ഇവരുടെ ബന്ധത്തെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുകയാണ്. കഞ്ചാവ് മാഫിയയുടെ നാട്ടുകാർക്കുനേരെയുള്ള ആക്രമണവുമായും ഇവർക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കും.





