ദളിത് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഇളംപള്ളി കവലയിൽ പുഷ്പാർച്ചന
വാഴൂർ: സാമൂഹിക പരിഷ്കർത്താവ് അയ്യൻകാളിയുടെ 85-ാം ചരമ വാർഷിക ദിനാചരണം വാഴൂരിൽ നടത്തി. ദളിത് സംയുക്ത സമിതി ഡി.എസ്.എസ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
രാവിലെ ഇളംപള്ളി കവലയിലെ അയ്യൻകാളി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.അനുസ്മരണ പരിപാടികൾക്ക് ടി.ബി. മാത്യു, പി.എം. ബിനോയി, ജോർജ് കുട്ടി താന്നിക്കൽ എന്നിവർ നേതൃത്വം നൽകി.അയ്യൻകാളിയുടെ ജീവിതവും സമരവും സമൂഹത്തിന് നൽകുന്ന സന്ദേശവും അനുസ്മരണത്തിൽ ഉയർത്തി.





