ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷാ ചോർച്ചയെത്തുടർന്ന് ദിവസങ്ങളായി രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് രാജി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് കൈമാറിയതായി സ്ഥിരീകരിച്ചു.
ചോദ്യപേപ്പർ ചോർച്ചയേത്തുടർന്ന് ഇന്ത്യയിൽ രാജിവെക്കുന്ന ആദ്യ മന്ത്രിയാണ് ഒഡീഷയിൽ നിന്നുള്ള ബിജെപി നേതാവായ ധർമേന്ദ്ര പ്രധാൻ. ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി (CJP) നിലപാട് കടുപ്പിച്ചതോടെയാണ് കേന്ദ്രം വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിച്ചത്. സിജെപിയുമായി സര്‍ക്കാര്‍ മൂന്നാംഘട്ട ചര്‍ച്ചകള്‍ ഇന്ന് നടക്കാനിരിക്കെയാണ് രാജി.
നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ സമരങ്ങൾക്കും വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ രാജിയെന്നാണ് സൂചന.


