Operation Thoofan: ലഹരിവിമുക്ത കേരളത്തിന് വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം - മന്ത്രി മോൻസ് ജോസഫ്

0



തടിയൂർ: കേരളത്തിൽ മയക്കുമരുന്ന് മാഫിയയുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും, ലഹരിവിമുക്ത കേരളം സൃഷ്ടിക്കാൻ വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപകരും പൊതുസമൂഹവും കൈകോർക്കണമെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റെ നേതൃത്വത്തിൽ തടിയൂർ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച 'അരുത് ലഹരി' ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷൻ തൂഫാൻ ഉൾപ്പെടെയുള്ള നടപടികളിലൂടെ ലഹരി മാഫിക്കെതിരെ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. മയക്കുമരുന്ന് വിതരണ ശൃംഖല തകർക്കാൻ വിവിധ സർക്കാർ വകുപ്പുകളും നിയമപാലന സംവിധാനങ്ങളും ഏകോപിതമായി പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. പഠിച്ച് ഉയരങ്ങൾ കീഴടക്കേണ്ട പ്രായത്തിൽ വിദ്യാർത്ഥികളെ കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന സാമൂഹികവിരുദ്ധ ശക്തികൾക്കെതിരെ അതീവ ജാഗ്രത പുലർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികൾ ഒരു കാരണവശാലും ലഹരിക്ക് അടിമപ്പെടില്ലെന്ന ഉറച്ച നിലപാട് സ്വീകരിക്കണമെന്നും, ലഹരി വിൽപ്പനയും ഉപയോഗവും സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാൻ മടിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കുട്ടികളുടെ ഭാവിക്കായി മാതാപിതാക്കൾ നടത്തുന്ന ത്യാഗങ്ങളും പ്രതീക്ഷകളും തിരിച്ചറിഞ്ഞ് ഉത്തരവാദിത്തത്തോടെ മുന്നോട്ടുപോകേണ്ടത് ഓരോ വിദ്യാർത്ഥിയുടെയും കടമയാണെന്നും മന്ത്രി പറഞ്ഞു.

ലഹരി ഉപയോഗത്തിലേക്ക് വഴിതെറ്റിയവരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താതെ ചികിത്സയിലൂടെയും കൗൺസിലിംഗിലൂടെയും സ്നേഹപൂർവമായ ഇടപെടലുകളിലൂടെയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള കൂട്ടായ ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിനും ജാതി-മത ഭേദങ്ങൾക്കും അതീതമായി കേരളത്തിലെ വിദ്യാർത്ഥി സമൂഹം ലഹരിക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടുംബങ്ങളും പൊതുസമൂഹവും സംയുക്തമായി പ്രവർത്തിച്ചാൽ ലഹരിവിമുക്ത കേരളം യാഥാർഥ്യമാക്കാൻ കഴിയുമെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.

തടിയൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൻ്റെയും, വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ വേൾഡ് ലിറ്ററേച്ചർ ഫോറം പ്രസിഡണ്ട് തോമസ് കുട്ടി പുന്നൂസ് അധ്യക്ഷത വഹിച്ചു. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിവേലിൽ, ജില്ലാ പഞ്ചായത്ത് അംഗം അനീഷ് വരിക്കണ്ണാമല, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ എൻ ശ്രീകുമാർ, പിടിഎ പ്രസിഡണ്ട് രമേഷ് ബി, സ്മിജു ജേക്കബ്ബ് മറ്റയ്ക്കാട്ട്, പ്രീത ബി നായർ, തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ, ഡോ.എ എം വർഗ്ഗീസ്, സ്മിത എസ് നായർ, ഫിലിപ്പ് ബാബു, സാംകുട്ടി അയ്യം കാവിൽ, കുമാരി രചന വി രവിന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടിയിൽ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !