കൊടുങ്ങൂർ: കൊടുങ്ങൂർ ഹരിശ്രീ ഹൗസിൽ റിട്ടയേർഡ് അധ്യാപകൻ കെ.ആർ. ഗോപിനാഥൻ നായർ 85 അന്തരിച്ചു. പുനലൂർ കോട്ടവട്ടം സ്വദേശിയായ ഗോപി സാർ പുനലൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു.
ഭാര്യ മുൻസിപ്പൽ ഉദ്യോഗസ്ഥയായിരുന്ന തങ്കമണിയമ്മ. മക്കൾ: സ്വപ്ന രജി സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം, അമ്പിളി ശ്രീകുമാർ, ചിത്ര സുജിത്ത് ഫാർമസിസ്റ്റ് ജില്ലാ ആശുപത്രി തൊടുപുഴ. മരുമക്കൾ: റെജിമോൻ ഇളമ്പള്ളി ബിസിനസ്, ശ്രീകുമാർ കിടങ്ങൂർ ബിസിനസ്, സുജിത്ത് തൊടുപുഴ സബ് ഇൻസ്പെക്ടർ.
സംസ്കാരം ജൂലൈ 14 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കൊടുങ്ങൂർ ഹരിശ്രീ വീട്ടുവളപ്പിൽ നടക്കും.
ആദരാഞ്ജലികൾ 🙏


