Vazhoor24x7 | 2026 ജൂലൈ 14, l By: ജെയ്‌നി മറ്റപ്പള്ളി
വാഴൂർ: 17ാം മൈൽ-പള്ളിക്കത്തോട് റോഡിൽ മറ്റപ്പള്ളി ഗ്ലോബൽ മിഷ്യൻ പള്ളിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു. റബ്ബർ മരത്തിൽ തങ്ങിനിന്നതിനാൽ വൻ അപകടം ഒഴിവായി.
ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവർക്ക് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ല. ഇന്നലെ പുലർച്ചെയാണ് സംഭവം.
വേഗത കൂടിയതും റോഡിന്റെ വളവിലൂടെ നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് അപകട കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി.


