വാഴൂർ: കൊടുങ്ങൂർ ബിഎസ്എൻഎൽ എക്സ്ചേഞ്ചിന് സമീപം മുണ്ടക്കയം ഭാഗത്ത് നിന്ന് അമിത വേഗത്തിലെത്തിയ കാർ വയോധികനെ ഇടിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഏഴാംമൈൽ സ്വദേശിയുടെ കാറാണ് ബിഎസ്എൻഎൽ എക്സ്ചേഞ്ചിന് മുൻവശത്ത് താമസിക്കുന്ന വയോധികനെ ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ വയോധികനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വൈകുന്നേരം എട്ട് മണിയോടെയാണ് അപകടം നടന്നത്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകട സമയത്ത് റോഡിൽ തിരക്കുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.


