വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 10 തീർത്ഥപാദപുരം പ്രദേശത്ത് വീടും പരിസരവും റോഡും ഏറ്റവും വൃത്തിയായും മാതൃകാപരമായും പരിപാലിക്കുന്ന കുടുംബങ്ങളെ ആദരിക്കുന്നതിനായി "ഹരിത പുരസ്‌കാരം 2026" ഏർപ്പെടുത്തി.
ശുചിത്വത്തിനും ഹരിതാഭയ്ക്കും പ്രാധാന്യം നൽകുന്ന കുടുംബങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്‌കാരം. അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർ പേര്, പൂർണ്ണ വിലാസം, ഫോൺ നമ്പർ, വീടിന്റെ ഫോട്ടോ, വീടിന്റെ പരിസരത്തിന്റെ ഫോട്ടോ, വീടിന് മുന്നിലെ റോഡിന്റെ ഫോട്ടോ എന്നിവ 9895803077 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കണം.
അവാർഡ് നിർണയ സമിതി നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തിയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്ന 5 കുടുംബങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകും. ഫോട്ടോകളും വിവരങ്ങളും അയക്കേണ്ട അവസാന തീയതി 2026 ജൂലൈ 15 ആണ്.
ശുചിത്വവും ഹരിതാഭയും നിറഞ്ഞ തീർത്ഥപാദപുരം ഒരുമിച്ച് സൃഷ്ടിക്കാം എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.


