വീയപുരം 4.23.770 മിനിറ്റിലും മേൽപ്പാടം 4.24.015 മിനിറ്റിലുമാണ് ഫിനിഷ് ചെയ്തത്. കന്നി മത്സരത്തിൽ തന്നെ കപ്പ് ഉയർത്തിയാണ് അരോമ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള അരോമ ചുണ്ടന്റെ വരവ്. ചമ്പക്കുളം മൂലം വള്ളംകളിയിൽ ഒന്നാമതെത്തിയ ആത്മവിശ്വാസത്തോടെയായിരുന്നു അരോമ നെഹ്റു ട്രോഫിക്കെത്തിയത്.
ആവേശം വാനോളം ഉയർന്ന ഫൈനലിൽ തുടക്കത്തിൽ അൽപം പിന്നിലായെങ്കിലും ഗംഭീര തിരിച്ചുവരവാണ് അരോമ കാഴ്ചവച്ചത്. ഹീറ്റ്സ് മത്സരങ്ങളിൽ പിന്നിലായിരുന്നെങ്കിലും ഫൈനലിൽ ട്രാക്കിന്റെ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താൻ അരോമയ്ക്കായി. കൊല്ലത്ത് നിന്നുള്ള ബോട്ട് ക്ലബാണ് അരോമ. ചരിത്രത്തിലാദ്യമായാണ് കൊല്ലം ജില്ലയിൽ നിന്നുള്ള ഒരു ക്ലബ് നെഹ്റു ട്രോഫി സ്വന്തമാക്കുന്നത്.




