വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് വനിതാ ഫിറ്റ്നസ് സെന്ററിന്റെ ഓണാഘോഷം തകൃതി 2026 വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. എസ് പുഷ്ക്കല ദേവി ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.പി റെജി മുഖ്യാതിഥിയായിരുന്നു.ശോശാമ്മ പി ജെ, നിഷാ രാജേഷ്, സൗമ്യ സോമൻ തുടങ്ങി വിവിധ വാർഡുകളിലെ മെമ്പർമാർ പങ്കെടുത്തു.
വൈവിധ്യമാർന്ന കലാ-കായിക പരിപാടികളോടെ നടന്ന ആഘോഷത്തിൽ ഫിറ്റ്നസ് സെന്റർ അംഗങ്ങൾ സജീവമായി പങ്കെടുത്തു. ഓണപ്പൂക്കളം, തിരുവാതിര, നാടൻ പാട്ടുകൾ, വിവിധ മത്സരങ്ങൾ എന്നിവയോടെ ഓണാഘോഷം തകൃതി വർണ്ണാഭമാക്കി. പഞ്ചായത്ത് ജനപ്രതിനിധികളും ഫിറ്റ്നസ് സെന്റർ ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകി.