പൊൻകുന്നം: പ്രണവം സ്‌കൂൾ ഓഫ് മ്യൂസിക് & ഡാൻസിലെ കുട്ടികളുടെ നൃത്ത അരങ്ങേറ്റം 'പ്രണവാഞ്‌ജലി 2026' പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ വെച്ച് നടന്നു. നൃത്താദ്ധ്യാപിക RLV രാജി ഷിബുവിന്റെ ശിക്ഷണത്തിൽ 19 നവപ്രതിഭകളാണ് അരങ്ങേറ്റം കുറിച്ചത്.
കാഞ്ഞിരപ്പള്ളി MLA റോണി കെ ബേബി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് T.N ഗിരീഷ് കുമാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രണവം സ്‌കൂൾ ഓഫ് മ്യൂസിക് & ഡാൻസ് ഡയറക്ടർ വാഴൂർ ഷിബുലാൽ, നൃത്താദ്ധ്യാപിക RLV രാജി ഷിബു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും CBSE, വിദ്യാനികേതൻ കലോത്സവങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച പ്രണവം സ്‌കൂളിലെ വിദ്യാർത്ഥികളെ ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു.

.jpeg)

