നെന്മാറ: നെല്ലിയാമ്പതിയിൽ നിന്നും നെന്മാറയിലേക്ക് വരികയായിരുന്ന KSRTC ബസ് പോത്തുണ്ടിയിൽ വെച്ച് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണമടഞ്ഞത് ഒരു സ്ത്രീയാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെ 9.30-ഓടെയാണ് അപകടം നടന്നത്. ബസ് താഴ്ചയിലേക്ക് വീണ് മരത്തിനിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ഫയർഫോഴ്‌സും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ നെല്ലിയാമ്പതി ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് നെല്ലിയാമ്പതി-നെന്മാറ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.


