വാഴൂരിൽ 140 മി.മീറ്റർ മഴ. 31.07.2026 ഉച്ചയ്ക്ക് 2 മണി മുതൽ 01.08.2026 ഉച്ചയ്ക്ക് 2 മണി വരെയുള്ള 24 മണിക്കൂറിനുള്ളിൽ വാഴൂരിൽ 14 cm മഴയാണ് രേഖപ്പെടുത്തിയത്.
ഇന്നലെ ഉച്ചയോടെ വാഴൂരിൽ ശക്തമായ മഴ ലഭിച്ചു. ഇന്ന് രാവിലെയോടെ മഴ അൽപ്പം കുറഞ്ഞെങ്കിലും ഇപ്പോൾ വീണ്ടും ശക്തമാവുന്ന സ്ഥിതിയാണ്. ഇന്നലെ 2 pm മുതൽ ഇന്ന് രാവിലെ 9 മണി വരെ മാത്രം 13.2 cm മഴയാണ് ഇവിടെ ലഭിച്ചത്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.


