തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും സാധ്യത.
ഇന്ന് (സെപ്റ്റംബർ 30): പത്തനംതിട്ട, ഇടുക്കി
നാളെ (ഒക്ടോബർ 01): പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം
മത്സ്യത്തൊഴിലാളികളും മലയോര മേഖലയിൽ ഉള്ളവരും ജാഗ്രത പാലിക്കുക
അടുത്ത നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
#KeralaRain #YellowAlert #WeatherNews #RainAlertToday #KeralaWeather


