വാഴൂർ: കോവിഡ ബാധിച്ച് മരണപ്പെട്ട വാഴൂർ ഗ്രാമപഞ്ചായത്ത് നിവാസികളുടെ , പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമായവരുടെ പേര് വിവരമാണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത് .കോവിഡ് പോസിറ്റീവായി മരണമടഞ്ഞ ആരെങ്കിലും ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ അവരുടെ വിവരങ്ങൾ ആശാവർക്കർമാർ മുഖേന അടിയന്തരമായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നൽകേണ്ടതാണ്,
അതോടൊപ്പം ഈ ലിസ്റ്റിൽ ഉൾപ്പെട്ടവരും അല്ലാത്തവരുമായ വ്യക്തികളുടെ പേര് വിവരങ്ങൾ കോവിഡ് ബാധിതരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് എന്ന് അക്ഷയകേന്ദ്രങ്ങൾ മുഖാന്തിരമോ സ്വന്തമായോ ഓൺലൈനിൽ പരിശോധന നടത്തണമെന്ന് നിർദ്ദേശിക്കണം.
ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് വ്യക്തികളുടെ കുടുംബാംഗങ്ങളോട് അക്ഷയ കേന്ദ്രങ്ങൾ വഴിയോ മറ്റ് കമ്പ്യൂട്ടർ സെൻ്ററുകൾ മുഖേനയോ കോവിഡ് രോഗ ബാധമൂലം മരണപ്പെട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെടുന്നതിന് അപ്പീൽ അപേക്ഷ സമർപ്പിക്കുവാനും അറിയിക്കേണ്ടതാണ് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി റജി അറിയിച്ചു.

