വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 82 ലക്ഷം രൂപ അനുവദിച്ചിരുന്നു..കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രമാണിത്.ഈ കോവിഡ് മഹാമാരി കാലത്ത് വളരെ കരുതലോടു കൂടി പഞ്ചായത്ത് പ്രസിഡൻ്റ് വി പി റെജി ഉൾപ്പെടെയുള്ള ജനപ്രധിനിതികളുടെ പ്രവർത്തനവും ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനവും പ്രശംസനീയമാണ്.
ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ജില്ലയിലെ തന്നെ ഏറ്റവും മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രമാക്കുന്നതിന് കെട്ടിട പണി വളരെ വേഗം പുരോഗമിക്കുകയാണ്.

