ഈ ഫോട്ടോയിൽ കാണുന്ന വ്യക്തി കരിക്കാട്ടൂർ പാറക്കുഴിയിൽ പി. കെ ജോയിയാണ്.
ഒക്ടോബർ 16 നുണ്ടായ അപ്രതീക്ഷിത മഴയിലെ പ്രളയത്തിൽ വർക്ക് ഷോപ്പിൽ കൊടുത്തിരുന്ന ജോയിയുടെ ഏക ജീവിതമാർഗമായിരുന്ന ഓട്ടോറിക്ഷ ഒഴുകിപ്പോയി. ഇതുവരെ ഓട്ടോ കണ്ടെടുക്കാനായിട്ടില്ല. ഇനി അത് തിരിച്ചുകിട്ടിയാലും ഉപയോഗിക്കുവാനും സാധിക്കില്ല.സമാനകൾ ഇല്ലാത്ത ദുരിതങ്ങളിലൂടെയാണ് ഈ ചെറുപ്പക്കാരൻ മുൻപോട്ടു പോകുന്നത്.
ജോയിക്കു ഭാര്യയും രണ്ട് കുട്ടികളുമാണ് ഉള്ളത്. പെൺകുട്ടി പ്ലസ് വൺക്ലാസ്സിലും ആൺകുട്ടി പത്താം ക്ലാസ്സിലുമാണ് പഠിക്കുന്നത്. ജോയിയുടെ ഭാര്യക്ക്
ശ്വാസകോശ രോഗം, ഡയബേറ്റിസ്, ട്യൂബർ ക്യൂലോസിസ്, Fits /എപിലെപ്‌സി, കോവിഡ് ഇതേര രോഗങ്ങൾ. കേൾക്കുമ്പോൾ അത്ഭുതം തോന്നും. പക്ഷെ സത്യമാണ്. മാസത്തിൽ പല തവണ ഭാര്യയുമായി ഹോസ്പിറ്റലിൽ പോകേണ്ടിവരും.
ജോയിക്ക് കോവിഡ് വന്നതിൽ പിന്നെ വലിയ ജോലികൾ ഒന്നും ചെയ്യാൻ സാധിക്കില്ല. ഭാര്യക്കു സുഖമില്ലാത്തതിനാൽ വീട്ടിലെ ജോലികൾ തീർത്തശേഷമാണ് ജോയി ഏക വരുമാനമാർഗ്ഗമായ ഓട്ടോയുമായി കളത്തിലെത്തി അന്നത്തേക്കുള്ള അന്നത്തിനുള്ള മാർഗ്ഗം കണ്ടെത്തിയിരുന്നത്.
ഏക വരുമാനമാർഗ്ഗമായ ഓട്ടോ കരിക്കാട്ടൂർ കോ-ഓപ്പറേറ്റീവ് ബാങ്കിൽനിന്നും ലോണിനാണ് എടുത്തത്. അതിന്റെ കുടിശിഖ അടക്കം അടയ്ക്കണം. 3 സെന്റിൽ ഉള്ള ജോയിയുടെ വീടിന്റെ അവസ്ഥയും ശോചനീയമാണ്.
ഈ സ്ഥലമാണ് ബാങ്കിലെ ജാമ്യം. ജോയിക്കു ബാങ്കിലെ കടം വീട്ടണം. തൊഴിൽ ചെയ്യാൻ ഒരു ഓട്ടോ വാങ്ങണം. ഭാര്യയുടെ ചികിത്സയ്ക്കായി പണം കണ്ടെത്തണം. കുട്ടികളെ പഠിപ്പിക്കണം. സമൂഹത്തിൽ എല്ലാവരെയുംപോലെ ജീവിക്കണം.സാധാരണനിലയിൽ ധനസഹായമഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റുകൾ ഞാൻ ഇടാറില്ല. പകരം എന്റെ സുഹൃത്തുക്കളോ സ്റ്റാഫിന്റെയോ പോസ്റ്റിൽ എന്റെ നിർദ്ദേശപ്രകാരം പോസ്റ്റ് ചെയ്ത് സഹായം ആവശ്യമുള്ള പതിതർക്ക് അവരുടെ അക്കൗണ്ടിൽ തന്നെ എത്തിച്ചേരാനുള്ള വഴി ഒരുക്കുക മാത്രമാണ് ചെയ്തിരുന്നത്.
ജോയിയുടെ കാര്യത്തിൽ ഇത്തരത്തിലൊരു പോസ്റ്റിട്ടത് എനിക്കു നേരിട്ടു അറിയാവുന്നതുകൊണ്ടാണ്. ജോയിയുടെ അക്കൗണ്ട് നമ്പരും ഗൂഗിൽ പേ നമ്പരും ഈ പോസ്റ്റിൽ ചേർത്തിട്ടുണ്ട്. നിങ്ങൾക്കാവുന്ന ചെറിയൊരു സഹായം ഈ
മനുഷ്യന് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ചെറിയ സഹായങ്ങളിലൂടെ നമുക്കൊപ്പം ജോയിയും കുടുബവും അഭിമാനത്തോടെ തൊഴിലെടുത്ത് ജീവിക്കാനുള്ള സാഹചര്യം ഒരുക്കാം. നൈമീഷിക ജീവിതത്തിൽഇതൊക്കെയാണ് ബാക്കിയാവുന്നത്.
-ഡോ. എൻ ജയരാജ്.
JOY PK
GOOGLE PAY +91 90749 38662
അക്കൗണ്ട് നമ്പർ 19500100047743
FEDERAL ബാങ്ക് , മണിമല ശാഖ
IFSC-FDRL0001950

