കാഞ്ഞിരപ്പള്ളിയില്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് അനുവദിക്കാന്‍ നടപടിയായതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ശബരിമല തീര്‍ത്ഥാടനകാലത്തെ 90 ശതമാനത്തോളം വാഹനങ്ങളും കടന്നു പോകുന്നത് കാഞ്ഞിരപ്പള്ളി ടൗണ്‍ വഴിയാണ്.
നിലവിലുള്ള പോലീസ് സ്റ്റേഷനിലെ അംഗബലം കൊണ്ട് പ്രസ്തുത സാഹചര്യം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ട് പരിഗണിച്ച് കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് ഒരു ട്രാഫിക് പോലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചീഫ് വിപ്പ് നിവേദനം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച സമഗ്ര നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും പ്രസ്തുത യൂണിറ്റിന് പരമാവധി വേഗത്തില്‍ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചീഫ് വിപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

