കോട്ടയം: കെ.എസ്സ്.ആർ.ടി.സിയുടെ നൂതന ടൂറിസം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കോട്ടയം- മലക്കപ്പാറ സർവ്വീസിൻ്റ ഉദ്ഘാടനം ബഹു: എം.എൽ.എ.ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകൾ 07/11/2021 ഞായറാഴ്ച രാവിലെ 06.00 മണിക്ക് കോട്ടയം ഡിപ്പോ അങ്കണത്തിൽ നിർവ്വഹിച്ചു.ആദ്യ സർവ്വീസ് 51 പേരുമായി മലക്കപ്പാറയ്ക്ക് പുറപ്പെട്ടു.
എല്ലാ ഞായാറാഴ്ചയും രാവിലെ 6 മണിക്ക് ആരംഭിച്ച് രാത്രി 11 pm ന് തിരികെ എത്തുന്ന വിധം ആണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.സീറ്റ് ഒരാൾക്ക് 600 രൂപയാണ് നിരക്ക് (മറ്റ് പ്രവേശനപാസുകൾ, ചിലവുകൾ യാത്രക്കാർ വഹികേണ്ടതാണ്) 48 യാത്രക്കാർക്ക് ആണ് അവസരം ലഭിക്കുക

