വാഴൂർ: ഡോ.മാത്യൂസ് മാർ സേവേറിയോസ് ചാരിറ്റബിൾ ട്രസ്റ്റിന് സ്വന്തമായി ഒരു "ആമ്പുലൻസ് എന്ന സ്വപ്നസാക്ഷാത്കാരത്തിന് തുടക്കമായി.
വാഴൂർ മുല്ലോത്ത് പുതുപറമ്പിൽ ശ്രീ ഏലിയാസ് പീറ്റർ , റേച്ചൽ പീറ്റർ എന്നിവരുടെ സ്മരണക്കായി മക്കൾ ട്രസ്റ്റിന്റെ പാലിയേറ്റീവ് കെയറിന് സംഭാവനയായി ആമ്പുലൻസ് നൽകുന്നതിന്റെ ധാരണാപത്രം വൈസ് പ്രസിഡന്റ് ജീൻ അച്ചന് കൈമാറി. സ്പോൺസർ മാറായ ശ്രീ സാജൻ, അച്ചൻ കുഞ്ഞ്ട്രസ്റ്റ് ട്രഷറാർ കോര തോമസ്, സെക്രട്ടറി ജോസ് ഫിലിപ്പ്, അംഗങ്ങായ ഷാജി ചെറിയ മഠം, സോജി കവുന്നിലം, ബിജു കല്ലുപുര എന്നിവരും സന്നിധരായിരുന്നു.

