കോട്ടയം: ക്ഷീരവികസന വകുപ്പിന്റെയും വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്കിലെ ക്ഷീരസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീരകർഷകസംഗമവും തരിശുനില തീറ്റപ്പുൽ കൃഷി വിളവെടുപ്പും നടന്നു. പൊതുസമ്മേളനവും തീറ്റപുൽ കൃഷി വിളവെടുപ്പും ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ മണി അദ്ധ്യക്ഷത വഹിച്ചു .വാഴൂർ ബ്ലോക്ക് മെമ്പർ പി.എം ജോൺ, വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി. റെജി, സമീപ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ സി.ആർ. ശ്രീകുമാർ, ശ്രീജിഷ കിരൺ, ബീന നൗഷാദ്, കെ.എസ്. റംല ബീഗം, ടി.എസ്. ശ്രീജിത്ത്, ഗ്രാമപഞ്ചായത്തംഗങ്ങൾ, വി.എൻ മനോജ്, ക്ഷീര വികസന ഓഫീസർമാരായ രാജി എസ്. മണി, ടി.എസ്. ഷിഹാബുദീൻ, ഡയറി ഫാം ഇൻസ്ട്രക്ടർമാരായ ടോണി വർഗീസ്, ആർ.എസ്. ദിവ്യമോൾ, കൊടുങ്ങൂർ ക്ഷീരസംഘം പ്രസിഡന്റ് കൃഷ്ണൻകുട്ടി ചെട്ടിയാർ, സഹകാരികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ക്ഷീര വികസന വകുപ്പ് വാഴൂർ ബ്ലോക്ക് കൊടുങ്ങൂർ ക്ഷീരോൽപാദന സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീര കർഷക സംഗമം നടന്നു.
വാഴൂർ ബ്ലോക്ക് തല ക്ഷീരകർഷക സംഗമത്തിൻ്റെ ഭാഗമായുള്ള കാലി പ്രദർശനത്തിൽ കാസർഗോഡൻ കുള്ളൻ, വെച്ചൂർ, ജഴ്സി, ഗുജറാത്ത് ഗീർ ഇനങ്ങളിലുള്ള കാലികളെ കർഷകർ പ്രദർശനത്തിനെത്തിച്ചു.
ക്ഷീരസംഗമത്തിൽ 5 കാലികളെയെത്തിച്ച വാഴൂർ പന്തപ്ലാക്കൽ ശ്രീമതി ജയരാധാകൃഷ്ണൻ. കൃഷ്ണഗിരി, ഗുജറാത്ത് ഗീർ ഉൾപ്പെടെ വിവിധ ഇനങ്ങളിലുള്ള 13 പശുക്കളെ പരിപാലിക്കുന്ന മികച്ച ക്ഷീരകർഷകയായ ജയ ചേച്ചിക്ക് എന്നിവരും പങ്കെടുത്തു.
പശുക്കൾക്ക് നൽകുവാൻ co3 പച്ച പുല്ല് ആവശ്യമുള്ളവർ ബന്ധപ്പെടുക - ഫോൺ - 99468499 57-വാഴൂർ , കൊടുങ്ങൂർ

