കോവിഡ് മഹാമാരിയോടു കൂടി നല്ലൊരു ശതമാനം ജോലികളും വീട്ടീലിരുന്ന് ചെയ്യുന്നതിന് പല സ്ഥാപനങ്ങും തീരുമാനമെടുത്തിരുന്നു. ഇപ്പോഴും തുടരുന്ന ജോലിക്ക് , വര്‍ക്ക്ഫ്രം ഹോം തൊഴില്‍രീതിക്ക് കേന്ദ്രസര്‍ക്കാര്‍ നിയമപരമായ ചട്ടക്കൂടൊരുക്കുന്നു. വര്‍ക്ക് ഫ്രം ഹോം ചട്ടങ്ങളില്‍ ജീവനക്കാരുടെ തൊഴില്‍സമയം കൃത്യമായി നിശ്ചയിക്കും. ഇന്റര്‍നെറ്റ്, വൈദ്യുതി എന്നിവയ്ക്കുണ്ടാകുന്ന ചിലവിന് വ്യവസ്ഥയുണ്ടാക്കും.
കോവിഡ് അവസാനിച്ചാലും വര്‍ക്ക്ഫ്രം ഹോം രീതി തുടര്‍ന്നേക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. പോർചുഗലിലെ നിയമനിർമാണം മാതൃകയാക്കിയാണ് ചട്ടക്കൂട് തയാറാക്കുന്നത്.

