വാഴൂർ: വാഴൂർ പഞ്ചായത്തിൽ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ആനുകൂല്യ വിതരണം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. ചടങ്ങിൽ കേരഗ്രാമം പദ്ധതിയിലെ ഉത്പാദനോപാധികൾ, തെങ്ങുകയറ്റ യന്ത്രം എന്നിവയുടെ വിതരണോദ്ഘാടനവും നിർവഹിച്ചു.
Read.......👉 News | പ്രധാന വാർത്തകൾ വായിക്കാം | 11 DEC 2021
പഞ്ചായത്ത് പരിധിയിലെ 70 ഹെക്ടർ സ്ഥലത്തെ 12,250 തെങ്ങുകൾക്ക് തടമെടുക്കൽ, ജൈവ-ജീവാണു വളം, കക്ക, രാസവളം എന്നിവയുടെ വിതരണം, തെങ്ങിന്റെ മണ്ട വൃത്തിയാക്കി മരുന്നു തളിക്കൽ എന്നീ പദ്ധതികളാണ് കേരഗ്രാമത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്. 50 ശതമാനം തുക കേരഗ്രാമം പദ്ധതിയിൽ അനുകൂല്യമായി ലഭ്യമാക്കും.
വാഴൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ വളം ഡിപ്പോകളിൽനിന്നും ഗുണഭോക്തൃ വിഹിതം അടച്ച കർഷകർക്ക് രാസവളവും കക്കയും നൽകും. പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, സ്വാശ്രയ കാർഷിക വിപണി അംഗങ്ങൾ, കേരസമിതി കണ്‍വീനർമാർ, കേരകർഷകർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

