കെ-റെയിൽ വിരുദ്ധ സമിതിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തടഞ്ഞതിനെത്തുടർന്ന് സർവേ നിർത്തിവച്ച് ഉദ്യോഗസ്ഥർ മടങ്ങി. കെ-റെയിൽ പാതയുടെ സർവേയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നട്ടാശേരി ഡിപ്പോ കടവിലും കൊല്ലാട് കല്ലുങ്കൽ കടവിലുമാണ് പ്രതിക്ഷേധം നടന്നത്.
ഇന്നലെ വൈകുന്നേരം കനത്ത പോലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥർ സർവേയ്ക്കെത്തിയത്. ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോണിന്റെ നേതൃത്വത്തിൽ കോണ്ഗ്രസ് പ്രവർത്തകരും നാട്ടുകാരും പ്രതിഷേധമുയർത്തി രംഗത്തെത്തിയതോടെ സംഘം മടങ്ങുകയായിരുന്നു.
Read...👉 കേരഗ്രാമം പദ്ധതിയുടെ ആനുകൂല്യങ്ങൾ വാഴൂർ ഗ്രാമപഞ്ചായത്തിൽ വിതരണം ചെയ്തുതു തുടങ്ങി
ഈസ്റ്റ് പോലീസിന്റെയും ചിങ്ങവനം പോലീസിന്റെയും അതിർത്തിയായ കല്ലുങ്കൽകടവിൽ പ്രതിഷേധമുയരുന്നുവെന്നു കണ്ടതിനെത്തുടർന്നു ചിങ്ങവനം, വാകത്താനം, തൃക്കൊടിത്താനം, കോട്ടയം ഈസ്റ്റ് സ്റ്റേഷനുകളിൽ നിന്നായി വൻപോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. നാട്ടുകാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് സർവേ നിർത്തിവച്ച് ഉദ്യോഗസ്ഥർ മടങ്ങിയത്.
തുടർന്നു നടത്തിയ പ്രതിഷേധ യോഗം ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ ഉദ്ഘാടനം ചെയ്തു. സിബി ജോണ് അധ്യക്ഷത വഹിച്ചു. നട്ടാശേരി ഡിപ്പോ കടവിൽ വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് ബി.ടി. ഓമനക്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. മിഥുൻ ജി. തോമസ്, ലിബി മുളന്താനം, കുര്യൻ പി. കുര്യൻ, ജി. രാജേഷ്, ഡി. ഷൈൻ, ജോസ് മറ്റത്തിൽ, ഒ.ജെ. രശ്മി മോൾ, മിനി രാജു, ജെ.പി. ശാന്തമ്മ, വർഗീസ് ജോർജ്, എൻ.കെ. രാജേന്ദ്രൻ, എ.എൻ. അനിൽകുമാർ, ടി.ജെ. ബേബി എന്നിവർ പ്രസംഗിച്ചു.

