വാഴൂർ: കഴിഞ്ഞദിവസം വാഴൂർ 24x7 പ്രസിദ്ധീകരിച്ച കൊടുങ്ങൂർ-മണിമല റോഡിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടക്കുന്ന വിധം പാർക്ക് ചെയ്തിരിക്കുന്ന റോഡ് ഡോളർ വിഷയം, വളരെയധികം ചർച്ച ചെയ്യുകയും വേണ്ട നടപടിയെടുക്കണമെന്ന വാർത്ത കൊടുക്കുകയും ചെയ്തിരുന്നു.
നിലവിൽ റോഡ് റോളർ പാർക്ക് ചെയ്തിരിക്കുന്നത് കൊടുങ്ങൂർ - മണിമല റോഡിലാണ്. കൊടുങ്ങൂർ ദേവിക്ഷേത്രത്തിൻറെ കിഴക്കേനട വഴിയുള്ള റോഡ് വന്നുചേരുന്നത് ഇവടേക്കാണ്. റോഡ് വന്ന് ചേരുന്നതിനെതിർ വശത്താണ് റോഡ് റോളർ കിടക്കുന്നതും, അതു മൂലം ക്ഷേത്ര റോഡിൽനിന്ന് കേറി വരുന്ന വാഹനങ്ങൾക്ക് തിരിഞ്ഞു കയറാൻ പലപ്പോഴും അസൗകര്യവും ഉണ്ടായിട്ടുണ്ട് .
കഴിഞ്ഞദിവസം വാഴൂർ 24x7 പ്രസിദ്ധീകരിച്ച വാർത്ത Read....👇
നിരവധി അപകടങ്ങൾ റോളർ കിടക്കുന്ന സ്ഥലത്ത് ഉണ്ടായിട്ടുമുണ്ട് . റോളറിൻ്റെ മറവിൽ റോളർ വശത്തായി കിടന്നിരുന്ന വാഹനത്തിൽ ബൈക്ക് യാത്രക്കാർ വന്നിടിക്കുകയും ഒരാൾ മരണപ്പെടുകയും, കൂടെയുണ്ടായിരുന്ന യാത്രക്കാരന് ഗുരുതരമായ പരിക്കേൾക്കുകയും ചെയ്തിരുന്നു. നിരന്തരമായ അപകട സാധ്യത കണക്കിലെടുത്ത് വഴിയിൽനിന്ന് റോളർ മാറ്റണമെന്നുള്ള ആവശ്യം സമീപവാസികൾ ഉന്നയിക്കാറുണ്ടായിരുന്നു.
വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ ഉണ്ടായ അപകടം ഡ്രൈവർ മയങ്ങി പോയി റോളറിൽ തട്ടി അപകടം ഉണ്ടാകുകയായിരുന്നു. ഭാരവാഹനങ്ങൾ കടന്നുവന്നാൽ സൈഡ് കൊടുക്കുന്നതിന് പോലും പറ്റത്തില്ലത്തരത്തിലാണ് റോളർ കിടക്കുന്നത് .
വാർത്തയെ തുടർന്ന് പൊതുമരാമത്ത് മന്ത്രി റിയാസ് മുഹമ്മദിന് പരാതി പോവുകയും പരാതി കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ അടിയന്തരമായി റോഡ് റോളർ മാറ്റി ഇടുന്നതിനു നടപടി സ്വീകരിക്കണമെന്ന് അറിയിപ്പ് കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനീയർ തൃപ്തികരമല്ലാത്ത മറുപടിയാണ് നൽകിയത്.
കേട് പാടും ഡ്രൈവർ ഇല്ലാത്തതുമായ മറുപടിക്ക് പകരം യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും തടസ്സമില്ലാതെ റോഡ് റോളർ ആവശ്യമായ സ്ഥലമുള്ള സ്ഥലത്തേക്കു മാറ്റി പാർക്ക് ചെയ്യുകയാണെങ്കിൽ കൊടുങ്ങൂർ മണിമല റോഡിൽ ഈ വാഹനം മൂലമുള്ള മറവും തടസ്സവും മാറുമെന്ന പൊതുജന ആവശ്യം ശക്തമായി.

