വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ഉള്ള നീന്തൽ പരിശീലനം ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും മൈലാടി ടർഫിൽ പഞ്ചായത്ത് പ്രസിഡന്റ് വി പി റെജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു ചന്ദ്രൻ , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി നടുവത്താണി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകാന്ത് പി തങ്കച്ചൻ, അസിസ്റ്റന്റ് സെക്രട്ടറി മഞ്ജുള, ഹെഡ് ക്ലർക്ക് സജീവ് എന്നിവർ പങ്കെടുത്തു.
| Group56 |


