ഈ ലോകകപ്പില്‍ അവസാന നാല് ടീമുകളില്‍ ഒന്നായ മൊറോക്കോയുടെ കുതിപ്പ് അത്ഭുതപ്പെടുത്തുന്നതാണ്. ഖത്തർ ലോകകപ്പിന്റെ അവസാന നാലില്‍ എത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി മൊറോക്കോ. ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോ മുട്ടുകുത്തിച്ചത്.
ക്രൊയേഷ്യയും ബെല്‍ജിയവും കാനഡയും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ മൊറോക്കോ ആദ്യ ഘട്ടം കടന്ന് മുന്നോട്ട് പോകുമെന്ന് പോലും ആരും കരുതിയിരുന്നില്ല. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ റഷ്യന്‍ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചായിരുന്നു തുടക്കം.ടൂര്‍ണമെന്റിലുടനീളം അത്ഭുതക്കുതിപ്പ് നടത്തുന്ന മൊറോക്കോ ഇതുവരെ ബെല്‍ജിയം, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ വമ്പന്മാരെ വീഴ്ത്തിക്കഴിഞ്ഞു. ഗ്രൂപ്പ് മത്സരത്തില്‍ ലോക രണ്ടാം നമ്പര്‍ ടീമായ ബെല്‍ജിയത്തെ അട്ടിമറിച്ച് മൊറോക്കോ തങ്ങളുടെ ശക്തി ലോകത്തെ വിളിച്ചറിയിച്ചു.
| Group56 |


