മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തിന് നേരെ കുറുനരിയുടെ ആക്രമണം. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വേലനിലം വാര്‍ഡ് അംഗം ജോമി തോമസിനെയാണ് കുറുനരി ആക്രമിച്ചത്. ഇന്ന് പുലർച്ചെ റബ്ബർ വെട്ടാൻ പുറത്തിറങ്ങിയപ്പോഴാണ് സംഭവം.ആക്രമണത്തെ തുടർന്ന് കാലിനും, കൈക്കും സാരമായി പരിക്കേറ്റ ജോമിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബഹളം കേട്ട് ഓടിക്കൂടിയ പരിസരവാസികളെയും കുറുനരി ആക്രമിക്കാൻ ശ്രമിച്ചു. അക്രമാസക്തനായ കുറുനരിയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു.
| Group56 |


