കോട്ടയം: യാത്രയ്ക്കിടയിൽ അപസ്മാരം ബാധിച്ച യാത്രക്കാരനെ ആശുപത്രിയിൽ എത്തിക്കാൻ ഒരു കിലോമീറ്ററിലധികം ദൂരം തിരികെ ഓടിച്ച് കെഎസ്ആർടിസി ബസ് ജീവനക്കാർ. കാഞ്ഞിരപ്പളളി എരുമേലി റൂട്ടിൽ ബസ്സ് കുളപ്പുറം എത്തിയപ്പോഴാണ് യാത്രക്കാരനായ എരുമേലി സ്വദേശി അപസ്‌മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്.തുടർന്ന് ബസിൽ കുഴഞ്ഞുവീണ രോഗിക്ക് അടിയന്തര ചികിത്സ നൽകാൻ ഒരു കിലോമീറ്റർ പിന്നിലുള്ള കാഞ്ഞിരപ്പളളി മേരീ ക്വീൻസ് മിഷൻ ആശുപത്രിയിലേക്ക് ബസ് തിരികേ പോകുകയായിരുന്നു.
പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ. ടി.സി നിലമ്പൂർ ഡിപ്പോയിലെ ബസിൽ പെരുമ്പാവൂരിൽ നിന്നും കയറിയ അമ്പത്തിനാലുകാരനും മുൻ സൈനികനുമായ എരുമേലി സ്വദേശിയുടെ ജീവൻ രക്ഷിക്കുവാനാണ് കെ.എസ്.ആർ. ടി.സി നിലമ്പൂർ ഡിപ്പോയിലെ ജീവനക്കാർ ശ്രമിച്ചത്. കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോയിലെ ജീവനക്കാരായ കണ്ടക്ടർ ജയേഷ് ടി കെയും, ഡ്രൈവർ ഷെബീർ അലിയുമാണ് സമയോചിത ഇടപെടൽ നടത്തി യാത്രക്കാരനെ രക്ഷിച്ചത്.
| Group56 |


