പാലാ പൊൻകുന്നം റോഡിൽ അഞ്ചാംമൈലിൽനിയന്ത്രണം വിട്ട കാർ ഇടിച്ചു കാൽനടയാത്രക്കാരി മരണപ്പെട്ടു.മഞ്ചകുഴിക്ക് സമീപം എലിക്കുളം തകടിയിൽ വേണുവിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ശബരിമലയിൽ നിന്നും മടങ്ങിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട സ്ത്രീ തൽക്ഷണം മരണമടഞ്ഞു. വാഹനത്തിൽ ഉള്ളവർക്കും പരിക്കേറ്റു. സംഭവത്തിനുശേഷം രക്ഷപ്പെട്ട ഡ്രൈവറെ പാലായിൽ നിന്നും പോലീസ് പിടികൂടി
| Group56 |


