പുതുവത്സരാഘോഷങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ കര്‍ശന നടപടികളുമായി പൊലീസ്. ഡിസംബര്‍ 31 ശനിയാഴ്ച സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം പൊലീസ് പരിശോധന ശക്തമാക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് പിടിവീഴും. വന്‍ പിഴയാണ് അത്തരക്കാരില്‍ നിന്ന് ഈടാക്കുക. പുതുവത്സരാഘോഷങ്ങള്‍ക്ക് ക്രമസമാധാനം ഉറപ്പ് വരുത്താനാണ് പൊലീസ് തയ്യാറെടുപ്പുകള്‍.
ശനിയാഴ്ച രാവിലെ മുതല്‍ തന്നെ നിരത്തുകളില്‍ കര്‍ശന പരിശോധന തുടങ്ങും. മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കും സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കും പൊലീസിന്റെ പിടിവീഴും.
| Group56 |


