വാഴൂർ: മോഷ്ടിച്ച ടിപ്പർ ലോറിയുമായി കടന്നു കളയാൻ ശ്രമിച്ചയാളെ ചാമംപതാലിൽ തന്ത്രപരമായി പിടിച്ചു. ഇന്നലെ രാവിലെ ഒൻപത് മണിയോടു കൂടിയായിരുന്നു സംഭവം.ഭക്ഷണം കഴിക്കാൻ ചാമംപതാൽ പമ്പിനു സമീപം ഹോട്ടലിനു മുന്നിൽ വാഹനം നിർത്തി, കഴിച്ചതിനു ശേഷം തിരികെ വന്ന് വാഹനം സ്റ്റാർട്ടാക്കാൻ ശ്രമിച്ചപ്പോൾ സ്റ്റാർട്ടാകാതിരുന്നതും തുടർന്ന് പരിഭ്രമമായതാണ് സംശയത്തിന് ഇടയാക്കിയത്. പരുങ്ങൽ കണ്ട് എത്തിയ ചാമംപതാൽ സ്വദേശികൾ പ്രതിയായ വ്യക്തിയുമായി സംസാരിച്ചുപ്പോൾ സംശയം തോന്നുകയും തന്ത്രപരമായി മെക്കാനിക്കിനെ വിളിക്കാം എന്ന് പറഞ്ഞ് പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും വിശദമായ അന്വേഷണത്തിൽ വാഹനം കടത്തിക്കൊണ്ട് വന്നതാണെന്നും പുനലൂർ സ്വദേശിയുടെതാണ് വാഹനമെന്ന് അറിയാനും സാധിച്ചു.പ്രതിക്ക് മാനസിക വിഭ്രാന്തി ഉള്ളതായും സംശയിക്കുന്നതായും ചുറ്റുവട്ടങ്ങളിൽ നിന്നവർ സംശയം പ്രകടിപ്പിച്ചു.
ഫോട്ടോ കടപ്പാട് &news: Joseph Abraham
| Group56 |


