വാഴൂർ: കെ കെ റോഡിൽ ഇളമ്പള്ളി കവലയിൽ നിയന്ത്രണംവിട്ട കാർ റോഡരികിലേക്ക് പാഞ്ഞു താഴ്ചയിലേക്ക് മറിഞ്ഞു.കീഴ്മേൽ മറിഞ്ഞ കാറിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.പാലാ പുലിയന്നൂർ സ്വദേശികളായ ജിസ്മോൻ (24) സഹോദരി റ്റിഞ്ചു (27)എന്നിവർക്ക് നിസ്സാര പരിക്കുകൾ ഏറ്റു.ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.ബുധനാഴ്ച പകൽ 3 മണിക്കായിരുന്നു അപകടം.കെ കെ റോഡിലെ കൂടുതൽ വളവുകളുള്ള ഭാഗമാണ് ഇവിടം.ഒരു വശത്ത് 100 മീറ്ററിലേറെ ഭാഗം താഴ്ചയാണ് .10 മുതൽ 20 അടി വരെ കാഴ്ചയുണ്ട്.അമിതവേഗതയിൽ വാഹനങ്ങൾ എത്തുകയും ,നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലേക്ക് വരികയും ചെയ്യുമ്പോഴാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകാറുള്ളത്.ദേശീയപാത അതോറിറ്റി വഴിയോരങ്ങളിൽ ആവശ്യമായ ബോർഡുകൾ സ്ഥാപിച്ചു വേണ്ട നിർദേശം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
| Group56 |


