വാഴൂർ: ഡിസംബർ ഒന്നിന് ആരംഭിച്ച ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സാംസ്കാരിക റാലിയോടെ സമാപിച്ചു. കൊടുങ്ങൂർ ബിഎസ്എൻഎൽ ജംഗ്ഷനിൽ നിന്നും വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ച സാംസ്കാരികറാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
റാലിക്കുശേഷം കൊടുങ്ങൂർ പഞ്ചായത്ത് ഹാളിൽ ചേർന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര - സീരിയൽ താരം ഗായത്രി സുരേഷ് ഉദ്ഘാടനം ചെയ്തു.കലാ-കായിക മത്സരങ്ങളില്‍ കൂടുതല്‍ പോയിന്‍റ് നേടി വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത് ഓവറോള്‍ ചാംപ്യന്‍മാരായി.
| Group56 |



