വാഴൂർ: 5 കേരള നേവൽ ചങ്ങനാശ്ശേരി യൂണിറ്റിൻ്റെ കീഴിലുള്ള പാലാ സെൻ്റ്.തോമസ് കോളേജ് എൻ.സി.സി നേവൽ വിങ്ങ് യൂണിറ്റ് ഡിസംബർ ഏഴാം തിയതി ആർമി സായുധ സേനയുടെ പതാക ദിനം ആചരിച്ചു. വാഴൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ തെക്കേത്തു കവല യൂണിറ്റിൻ്റെ അണ്ടറിലുള്ള , കൊടുങ്ങൂർ കവലയിലെ അമർജവാൻ സ്മാരകം വൃത്തിയാക്കുകയും സ്മരകത്തിൽ പുഷ്പങ്ങൾ അർപ്പിച്ച്, നമ്മുടെ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാരെ അനുസ്മരിക്കുകയും ചെയ്തു. കൊടുങ്ങൂർ കവലയിൽ നടന്ന പ്രോഗ്രാമിൽ സെൻ്റ് തോമസ് കോളേജ് എൻ.സി.സി നേവൽ വിങ്ങ് CTO ഡോ.അനീഷ് സിറിയക്ക്, കേഡറ്റ് ക്യാപ്റ്റൻ ശ്രീജിത്ത് വി എൻ.സി.സി. കേഡറ്റുകൾക്ക് നേതൃത്വം നൽകി. പ്രോഗ്രാമിൽ N. Ex.cc റ്റി.ബി ജെയിംസ്, വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.പി.റെജി, ശ്രീകാന്ത് പി. തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
| Group56 |


